Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erling Haaland

സി​​ആ​​ര്‍7 x ഹാ​​ല​​ണ്ട്

സൂ​​റി​​ച്ച്: യു​​വേ​​ഫ നേ​​ഷ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2026-27 സീ​​സ​​ണി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യും നോ​​ര്‍​വെ​​യു​​ടെ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങും.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ടീം ​​ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ന്ന​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗ് എ ​​ഗ്രൂ​​പ്പ് നാ​​ലി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഡെ​​ന്മാ​​ര്‍​ക്കും വെ​​യ്‌ല്‍​സും ഉ​​ണ്ട്.

ഗ്രൂ​​പ്പ് എ ​​1‍: ഫ്രാ​​ന്‍​സ്, ഇ​​റ്റ​​ലി, ബെ​​ല്‍​ജി​​യം, തു​​ര്‍​ക്കി

ഗ്രൂ​​പ്പ് എ ​​2: ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, സെ​​ര്‍​ബി​​യ, ഗ്രീ​​സ്

ഗ്രൂ​​പ്പ് എ ​​3: സ്‌​​പെ​​യി​​ന്‍, ക്രൊ​​യേ​​ഷ്യ, ഇം​​ഗ്ല​​ണ്ട്, ചെ​​ക് റി​​പ്പ​​ബ്ലി​​ക്

Sports

ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട്

ല​​ണ്ട​​ന്‍/​​ബാ​​ഴ്‌​​സ​​ലോ​​ണ: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ നോ​​ര്‍​വീ​​ജി​​യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട്.

നാ​​ലാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബാ​​യ ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ടി​​നെ​​തി​​രേ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഹാ​​ല​​ണ്ട് ച​​രി​​ത്ര​​ത്താ​​ളി​​ല്‍ ഇ​​ടം​​ നേ​​ടി​​യ​​ത്. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ മൂ​​ന്നു ക്ല​​ബ്ബി​​നാ​​യി തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്ന ആ​​ദ്യതാ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് ഹാ​​ല​​ണ്ട് കു​​റി​​ച്ച​​ത്. ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട്, ആ​​ര്‍​ബി സാ​​ല്‍​സ്ബ​​ര്‍​ഗ് ടീ​​മു​​ക​​ള്‍​ക്കാ​​യും തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ച് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഹാ​​ല​​ണ്ട് ഗോ​​ള്‍ നേ​​ടി​​യി​​രു​​ന്നു.

4-1നു ​​സി​​റ്റി ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ 29-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ള്‍. ഫി​​ല്‍ ഫോ​​ഡ​​ന്‍ (22, 57) ഇ​​ര​​ട്ടഗോ​​ള്‍ നേ​​ടി. റ​​യാ​​ന്‍ ചെ​​ര്‍​ക്കി​​യു​​ടെ (90+1) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ള്‍. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഫോ​​ഡ​​ന്‍റെ ആ​​ദ്യ ഇ​​ര​​ട്ട​​ഗോ​​ള്‍ നേ​​ട്ട​​മാ​​ണ്. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 20 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ഏ​​ഴാ​​മ​​ത് ഇം​​ഗ്ലീ​​ഷ് താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​നും ഫോ​​ഡ​​ന്‍ അ​​ര്‍​ഹ​​നാ​​യി.

യ​​മാ​​ലി​​ന്‍റെ ബാ​​ഴ്‌​​സ കു​​ടു​​ങ്ങി

സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ക്ല​​ബ് ബ്രൂ​​ഷി​​നോ​​ട് 3-3ന്‍റെ ​​അ​​പ്ര​​തീ​​ക്ഷി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി. 77-ാം മി​​നി​​റ്റി​​ല്‍ പി​​റ​​ന്ന സെ​​ല്‍​ഫ് ഗോ​​ളി​​ലാ​​ണ് ബാ​​ഴ്‌​​സ സ​​മ​​നി​​ല​​യോ​​ടെ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഫെ​​റാ​​ന്‍ ടോ​​റ​​സ് (8), ലാ​​മി​​ന്‍ യ​​മാ​​ല്‍ (61) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ബാ​​ഴ്‌​​സ​​യു​​ടെ ഗോ​​ള്‍ സ്‌​​കോ​​റ​​ര്‍​മാ​​ര്‍. അ​​തേ​​സ​​മ​​യം, കാ​​ര്‍​ലോ​​സ് ഫോ​​ബ്‌​​സ് (17, 63) ബ്രൂ​​ഷി​​നാ​​യി ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

എംബപ്പെയ്ക്കൊപ്പം യമാൽ

ഈ ​​സീ​​സ​​ണി​​ല്‍ 15 മ​​ത്സ​​ര​​ത്തി​​നു​​ള്ളി​​ല്‍ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ബാ​​ഴ്‌​​സ 3+ ഗോ​​ള്‍ വ​​ഴ​​ങ്ങു​​ന്ന​​ത്. ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ ലാ​​മി​​ന്‍ യ​​മാ​​ല്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​നേ​​ടി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം ന​​ട​​ത്തു​​ന്ന അ​​ണ്ട​​ര്‍ 18 താ​​ര​​ങ്ങ​​ളി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യ്‌​​ക്കൊ​​പ്പ​​മെ​​ത്തി (13) യ​​മാ​​ല്‍.

2,500 മൈ​​ല്‍; ചെ​​ല്‍​സി ത​​ള​​ര്‍​ന്നു

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ അ​​സ​​ര്‍​ബൈ​​ജാ​​ന്‍ ടീ​​മാ​​യ എ​​ഫ്‌​​കെ ഖ​​രാ​​ബാ​​ഗി​​നോ​​ട് 2-2 സ​​മ​​നി​​ല വ​​ഴ​​ങ്ങി. യൂ​​റോ​​പ്പി​​ന്‍റെ കി​​ഴ​​ക്കേ അ​​റ്റ​​ത്തു​​ള്ള ബാ​​കു​​വി​​ലേ​​ക്ക് 2,500 മൈ​​ല്‍ ദൂ​​രം യാ​​ത്ര ചെ​​യ്തു ത​​ള​​ര്‍​ന്നാ​​യി​​രു​​ന്നു ചെ​​ല്‍​സി താ​​ര​​ങ്ങ​​ള്‍ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. എ​​സ്റ്റേ​​വോ​​യി​​ലൂ​​ടെ 16-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ചെ​​ല്‍​സി​​യു​​ടെ സ​​മ​​നി​​ല.

നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 2-1ന് ​​കൈ​​രാ​​ത് അ​​ല്‍​മാ​​ട്ടി​​യെ​​യും ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 2-0ന് ​​അ​​ത് ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ​​യും തോ​​ല്‍​പ്പി​​ച്ചു.
നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, ആ​​ഴ്‌​​സ​​ണ​​ല്‍, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ടീ​​മു​​ക​​ളാ​​ണ് മു​​ഴു​​വ​​ന്‍ ജ​​യ​​ത്തോ​​ടെ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Latest News

Up